പരിസ്ഥിതി സ്നേഹികൾ പഠനയാത്ര നടത്തി
1418397
Wednesday, April 24, 2024 4:14 AM IST
എരുമേലി: വലിയ തോടിന്റെ പ്രഭവ കേന്ദ്രമായ വെച്ചൂച്ചിറ നൂറോക്കാട് എൻഎസ്എസ് എസ്റ്റേറ്റ് തോട്ടിൽനിന്നു തോട് എത്തിച്ചേരുന്ന മണിമലയാറിലെ കൊരട്ടി കടവ് വരെ പരിസ്ഥിതി സ്നേഹികൾ പഠനയാത്ര നടത്തി.
രാവിലെ ഒമ്പതിന് ആരംഭിച്ച് ഉച്ചയ്ക്ക് ഒന്നോടെ കൊരട്ടി ആറ്റിലെത്തി. വാറ്റ്കുന്ന്, സെന്റികയം, എരുമേലി പഞ്ചായത്തിലെ കുളമാംകുഴി, മണിപ്പുഴ ദ്വീപ്, തെന്നാംപാറ ദ്വീപ്, കരിങ്കല്ലുമൂഴി, റേഞ്ചോഫീസ് പടി, വലിയമ്പല കടവ്, കെഎസ്ആർടിസി പടി, കൃഷിഭവൻ പടി, ആമക്കുന്ന് പാലം, പേട്ടക്കവല, വിലങ്ങുപാറ പാലം എന്നിവിടങ്ങളിൽ വലിയ തോടിന്റെ ഭാഗങ്ങൾ സംഘം സന്ദർശിച്ച് പഠനം നടത്തിയത്. യാത്രയിൽ കണ്ടെത്തിയ പ്രശ്നങ്ങളും പരിഹാരങ്ങളും സർക്കാർ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കസ്പസ് ചെയർമാൻ രവീന്ദ്രൻ എരുമേലി, സാമൂഹ്യ പ്രവർത്തകൻ ശ്രീമദ് സരസ്വതീ തീർഥപാദസ്വാമികൾ, ജൈവ കർഷകൻ സകാൽ, മൂകാംബിക ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി രാകേഷ് കുമാർ, ഏന്തയാർ സുധാകരൻ വാധ്യാർ, സന്ധ്യ രാകേഷ്, മഹേഷ് കെ. മധു എന്നിവർ പഠനയാത്രയിൽ പങ്കെടുത്തു.