ലോ​റി ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മം: ര​ണ്ടുപേർ അ​റ​സ്റ്റി​ൽ
Friday, December 9, 2022 11:53 PM IST
കോ​ട്ട​യം: ലോ​റി ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പെ​രു​മ്പാ​യി​ക്കാ​ട് മ​ള്ളൂ​ശേ​രി പാ​റ​യി​ൽ ലി​ബി​ൻ ജോ​ൺ (ലി​ജി​ൻ, 28), പെ​രു​മ്പാ​യി​ക്കാ​ട് എ​സ്എ​ച്ച് മൗ​ണ്ട് പു​ത്ത​ൻ​പ​റ​മ്പി​ൽ ജോ​ർ​ജ് ജോ​സ​ഫ് (38) എ​ന്നി​വ​രെ​യാ​ണ് പിടിയിലായത്.
ഗ​വ​ൺ​മെന്‍റ് പാ​സോടെ മ​ണ്ണു​മാ​യി പോ​കു​ന്ന​തി​നി​ടെ വാ​ഹ​നം ത​ട​ഞ്ഞ് ലോ​റി ഉ​ട​മ​യാ​യ തോ​മ​സി​നോ​ടു പ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തോ​മ​സി​ന്‍റെ പ​രാ​തി​യി​ൽ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​വ​രെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.