കുറവിലങ്ങാട് ബ​സ്‌ സ്റ്റാ​ന്‍​ഡി​ല്‍ കാപ്പിക്കടയുമായി കു​ടും​ബ​ശ്രീ
Sunday, March 19, 2023 10:10 PM IST
കു​റ​വി​ല​ങ്ങാ​ട്: പ​ഞ്ചാ​യ​ത്ത് ബ​സ്‌ സ്റ്റാ​ന്‍​ഡി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ കാ​പ്പി​ക്ക​ട വ​രു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി ന​ല്‍​കു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യു​ള്ള ല​ഘു​ഭ​ക്ഷ​ണ​ശാ​ല ഈ ​മാ​സ​ം‍ സ്റ്റാ​ന്‍​ഡി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. തൊ​ഴി​ല്‍​സം​ര​ംഭ​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം പ​രി​ഗ​ണി​ച്ചാ​ണ് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ വ​നി​താ സ്വ​യം​തൊ​ഴി​ല്‍ പ​ദ്ധ​തി​ക്കാ​യി ഫ​ണ്ട് വ​ക​യി​രു​ത്തി​യ​തെ​ന്ന് പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി പ​റ​യു​ന്നു.
ര​ണ്ട​ര​ ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി പ​ഞ്ചാ​യ​ത്ത് ന​ല്‍​കി​യി​ട്ടു​ള്ള​ത്. ബാ​ങ്ക് വാ​യ്പ ല​ഭ്യ​മാ​ക്കി ബാ​ക്കി​യു​ള്ള ചെ​ല​വി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​ത്.
ഡേ ​ഫ്ര​ഷ് എ​ന്ന പേ​രി​ലാ​ണ് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക്കു ല​ക്ഷ്യ​മി​ട്ട​ത്. പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട്, 13 വാ​ര്‍​ഡു​ക​ളി​ല്‍നി​ന്നു​ള്ള ര​ണ്ട് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്ത് ബ​സ്‌സ്റ്റാ​ന്‍​ഡി​ല്‍ ബൈ​പാ​സ് റോ​ഡി​നോ​ട് ചേ​ര്‍​ന്നു​ള്ള ഭാ​ഗ​ത്ത് ബ​സ് കാ​ത്തി​രി​പ്പുകേ​ന്ദ്ര​ത്തി​നു സ​മീ​പ​മാ​യാ​ണ് ക​ട​യു​ടെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ന്ന​ത്.