കു​മ​ര​കം: ശ്രീ​നാ​രാ​യ​ണ ഗു​രു 1903ല്‍ ​കു​മ​ര​കം ശ്രീ​കു​മാ​ര​മം​ഗ​ലം ക്ഷേ​ത്ര വി​ഗ്ര​ഹ പ്ര​തി​ഷ്ഠ​യ്ക്കാ​യി സ​ന്ദ​ര്‍ശി​ച്ച​തി​ന്‍റെ ഓ​ര്‍മ പു​തു​ക്കു​ന്ന​തി​നു സം​ഘ​ടി​പ്പി​ക്കു​ന്ന ശ്രീ​നാ​രാ​യ​ണ ജ​യ​ന്തി കു​മ​ര​കം മ​ത്സ​ര​വ​ള്ളം​ക​ളി കോ​ട്ട​ത്തോ​ട്ടി​ല്‍ സെ​പ്റ്റം​ബ​ര്‍ ഏ​ഴി​നു ന​ട​ക്കും.

ച​ത​യ​ദി​ന​ത്തി​ല്‍ ന​ട​ക്കു​ന്ന 122-ാമ​ത് ശ്രീ​നാ​രാ​യ​ണ ജ​യ​ന്തി കു​മ​ര​കം മ​ത്സ​ര​വ​ള്ളം​ക​ളി​യു​ടെ പ്ര​വ​ര്‍ത്ത​നോ​ദ്ഘാ​ട​നം കു​മ​ര​കം ഗ​വ​ണ്‍മെ​ന്‍റ് എ​ച്ച്എ​സ്എ​സ് യു​പി സ്‌​കൂ​ള്‍ ഹാ​ളി​ല്‍ സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ നി​ര്‍വ​ഹി​ച്ചു. വ​ള്ളം​ക​ളി​ക്കു​ള്ള ആ​ദ്യ​സം​ഭാ​വ​ന പി. ​വി​ജ​യ​ന്‍ പു​റ​ത്തേ​ച്ചി​റ​യി​ല്‍നി​ന്നും മ​ന്ത്രി ഏ​റ്റു​വാ​ങ്ങി.

ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് വി.​പി. അ​ശോ​ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​മ​ര​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ധ​ന്യാ സാ​ബു, എ​സ്കെ​എം ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് എ.​കെ. ജ​യ​പ്ര​കാ​ശ്, കു​മ​ര​കം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍ഷാ ബൈ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ക​വി​താ ലാ​ലു, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​കേ​ശ​വ​ന്‍, പി.​വി. ഏ​ബ്ര​ഹാം, ക്ല​ബ്ബ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്.​ഡി. പ്രേം​ജി, ട്ര​ഷ​റ​ര്‍ എ​സ്.​വി. സു​രേ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.