ച​ങ്ങ​നാ​ശേ​രി: നെ​ല്ല് സം​ഭ​രി​ച്ചി​ട്ട് മൂ​ന്നു​മാ​സ​മാ​യി​ട്ടും പ​ണം സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് ക​ര്‍ഷ​ക​ര്‍ക്ക് ന​ല്‍കാ​ത്ത​തി​നെ​തി​രേ നെ​ല്‍ക​ര്‍ഷ​ക​ സ​മി​തി​യും ക​ര്‍ഷ​ക​രും ചേ​ര്‍ന്ന് ബാ​ങ്കു​ക​ളി​ല്‍ പ്ര​തി​ഷേ​ധമാ​രം​ഭി​ച്ചു. മ​ന്ത്രി​യും സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പും ബാ​ങ്കു​കാ​രും മാ​റി​മാ​റി പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​ത​ല്ലാ​തെ പ​ണം ല​ഭ്യ​മാ​ക്കു​ന്നി​ല്ലെ​ന്നും ആ​യി​ര​ക്ക​ണ​ക്കി​ന് പി​ആ​ര്‍എ​സു​ക​ള്‍ ബാ​ങ്കു​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു.

ക​ര്‍ഷ​ക​ര്‍ക്ക് പ​ണം ല​ഭി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നെ​ല്‍ക​ര്‍ഷ​ക സം​ര​ക്ഷ​ണ സ​മി​തി ബാ​ങ്കു​ക​ളി​ല്‍ കൂ​ട്ടാ​യ്മ​യും നി​വേ​ദ​ന​വും സ​മ​ര്‍പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പെ​രു​ന്ന എ​സ്ബി​ഐ അ​ഗ്രി​ക​ച്ച​റ​ല്‍ ശാ​ഖ, കാ​ന​റാ ബാ​ങ്ക് ച​ങ്ങ​നാ​ശേ​രി ശാ​ഖ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

ച​ങ്ങ​നാ​ശേ​രി​യി​ല്‍ നെ​ല്‍ക​ര്‍ഷ​ക സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി വി.​ജെ. ലാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പ​റ​മ്പി​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കോ​-ഓ​ര്‍ഡി​നേ​റ്റ​ര്‍ അ​നി​യ​ന്‍കു​ഞ്ഞ്, ജി​ക്കു കു​ര്യാ​ക്കോ​സ്, വി.​എ​ന്‍. ശ​ര്‍മ, സോ​ണി ക​ള​രി​ക്ക​ല്‍, ആ​ലി​ച്ച​ന്‍ തൈ​പ്പ​റ​മ്പി​ല്‍, ജോ​ബി മൂ​ല​കു​ന്നം,

ബൈ​ജു സെ​ബാ​സ്റ്റ്യ​ന്‍, കെ.​എ. സെ​ബാ​സ്റ്റ്യ​ന്‍, ബി. ​രാ​ജ​പ്പ​നാ​ചാ​രി, മോ​ഹ​ന​ന്‍ ചൂ​ര​ക്കു​റ്റി, ജോ​സ​ഫ് കെ​ന്ന​ടി, തോ​മ​സുകു​ട്ടി, ജോ​സ​ഫ് വ​ട്ട​പ്പ​റ​മ്പ്, സി​ബി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഒ​രാ​ഴ്ച​യ്ക്ക​കം പ​ണം ന​ല്‍കി​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​ത്തി​ന് എ​ന്‍കെ​എ​സ്എ​സ് നേ​തൃ​ത്വം ന​ല്‍കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു