കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എംഎല്‍എ എക്സലന്‍സ് അവാര്‍ഡ്ദാനവും നടത്തി
1570793
Friday, June 27, 2025 7:04 AM IST
കടുത്തുരുത്തി: വിദ്യാര്‍ഥികള്‍ക്ക് ആവേശവും വിവിധ മേഖലകളില്‍നിന്നുള്ള പ്രതിഭകള്‍ക്കുള്ള ആദരവുമായി കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എംഎല്‍എ എക്സലന്‍സ് അവാര്‍ഡുദാന സമ്മേളനവും കടുത്തുരുത്തിയില്‍ നടന്നു. കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിഭാസംഗമത്തിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.
ഫ്രാന്‍സിസ് ജോര്‍ജ് എംപി, സിനിമാതാരങ്ങളായ ഷെയ്ന് നിഗം, ദിലീഷ് പോത്തന്, കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മാന്നാനം കെഇ സ്കൂള്‍ പ്രിന്‍സിപ്പൽ ഫാ. ജയിംസ് മുല്ലശേരി, വൈക്കം ഡിവൈഎസ്പി ടി. വിജയന്, കടുത്തുരുത്തി സിഐ ടി.എസ്. റെനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കള്‍, വിവിധ മത്സരപരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍, എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ എന്നിവരെ എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് നല്കി അനുമോദിച്ചു. നൂറ് ശതമാനം വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പുരസ്കാരം സമ്മാനിച്ചു. 1500 ലധികം പേരെ യോഗത്തില്‍ ആദരിച്ചു.
പാലാ ബ്രില്ല്യന്റ് ഡയറക്ടര്‍ ജോര്‍ജ് തോമസ്, സിനിമാ നിര്‍മാതാവ് സന്തോഷ് ടി. കുരുവിള, യുവസംവിധായകന് ബിന്റോ സ്റ്റീഫന്‍, ഹോളിവുഡ് നടന് സിറിയക് ആലഞ്ചേരി, ഏഷ്യാനെറ്റ് ബിഗ്ബോസ് ഫെയിം അര്ജുന് ശ്യാം ഗോപന്, മിസ് ക്വീന്‍ ഓഫ് ഇന്ത്യ-2024 ഹര്‍ഷ ശ്രീകാന്ത്, യുഎയിലും കേരളത്തിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന ഷിജി അന്ന ജോസഫ്, പിന്നണിഗായിക മരിയ മാത്യു കോലടി എന്നിവര്‍ക്ക് പ്രതിഭാപുരസ്കാരം സമ്മാനിച്ചു.
കടുത്തുരുത്തിയില്‍ മാംഗോ മെഡോസ് അഗ്രിക്കള്‍ച്ചറല്‍ തീം പാര്‍ക്ക് സ്ഥാപിച്ച എന്‍.കെ. കുര്യന്, 120 തവണ രക്തദാനം നല്കി മാതൃക കാണിച്ച ഷിബു തെക്കേമറ്റം, ദേശീയ-സംസ്ഥാന ക്ഷീരകര്‍ഷക അവാര്‍ഡ് ജേതാവ് വിധു രാജീവ്, അസ്സിസ്റ്റന്റ് എക്സൈസ് കമ്മീഷണറായി നിയമിതനായ സിബി ഇ.പി, ഡോ.അഞ്ജു ആന്‍ മാത്യു, കോട്ടയം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് റവ.ഡോ. അരുണ്‍ കുര്യന് എന്നിവര്‍ക്ക് സ്പെഷല്‍ അവാർഡുകളുംസമ്മാനിച്ചു.