അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ​യും സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പാ​ലാ റീ​ജ​ണ​ൽ ഓ​ഫീ​സി​ന്‍റെ​യും തൊ​ടു​പു​ഴ ഐ​എം​എ ബ്ല​ഡ് ബാ​ങ്കി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ അ​രു​വി​ത്തു​റ സെന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ മ​ഹാ​ര​ക്തദാ​ന ക്യാ​മ്പ് ന​ട​ന്നു.

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ 70-ാം സ്ഥാ​പ​ക ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 70,000 യൂ​ണി​റ്റ് ര​ക്തം ദാ​നം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​യാണ് സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ അ​മ്പ​തി​ല​ധി​കം പേ​ർ ര​ക്തം ദാ​നം ചെ​യ്ത​ത്.

സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് ബ​ർ​സാ​ർ ആ​ൻ​ഡ് കോ​ഴ്സ് കോഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ, എ​സ്ബിഐ പാ​ലാ റീ​ജ​ണ​ൽ ചീ​ഫ് മാ​നേ​ജ​ർ ദി​ലീ​പ് ചെ​റി​യാ​ൻ, എ​സ്ബിഐ ഈ​രാ​റ്റു​പേ​ട്ട ടൗ​ൺ ബ്രാ​ഞ്ച് മാ​നേ​ജ​ർ ജി. ല​ക്ഷ്മി,

എ​സ്ബിഐ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ദി​ലീ​പ് വാ​സു​ദേ​വ​ൻ നാ​യ​ർ, കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഷെ​റി​ൻ എ​ലി​സ​ബ​ത്ത് ജോ​ൺ, ക്യാ​മ്പി​ന്‍റെ ക​ൺ​വീ​ന​ർ​മാ​രാ​യ ഡോ. ​മി​ഥു​ൻ ജോ​ൺ, റോ​ണി തോ​മ​സ്, മാ​യ ആ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.