സഹകരണ പെന്‍ഷന്‍കാരുടെ നിർത്തലാക്കിയ ഡിഎ പുനഃസ്ഥാപിക്കണമെന്ന്
1570787
Friday, June 27, 2025 7:04 AM IST
കോട്ടയം: സഹകരണ പെന്‍ഷന്‍കാരുടെ 2021 മുതല്‍ നിര്‍ത്തലാക്കിയ ഡിഎ പുനഃസ്ഥാപിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി.ജെ. മാത്യു തെങ്ങുംപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ യൂണിയന് അംഗം കെ.എം. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഫില്‍സണ്‍ മാത്യൂസ്, സംസ്ഥാന പ്രസിഡന്റ് എം. സുകുമാരന്‍, ജില്ലാ സെക്രട്ടറി അവിരാ ജോസഫ്, സംസ്ഥാന ട്രഷറര്‍ കെ.എം. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ടി.ജെ. മാത്യു തെങ്ങുംപ്ലാക്കല്‍ (പ്രസിഡന്റ്), വി.ജി. വിജയകുമാര്‍ (സെക്രട്ടറി) തുടങ്ങിയവരെ തെരഞ്ഞെടുത്തു.