ഒരുവശത്ത് പ്രോത്സാഹനം, മറുവശത്ത് ബോധവത്കരണം; സര്‍ക്കാരിന് എന്ത് ആത്മാര്ഥതയെന്ന് മാര്‍ തോമസ് തറയില്‍
1570798
Friday, June 27, 2025 7:15 AM IST
ചങ്ങനാശേരി: സംസ്ഥാനത്താകമാനം മദ്യമൊഴുക്കുന്ന സര്‍ക്കാര്‍ ലഹരിവിരുദ്ധ ദിനം ആചരിക്കുന്നതില്‍ എന്ത് ആത്മാര്ഥതയാണുള്ളതെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
ചങ്ങനാശേരി അതിരൂപതയിലെ വിവിധ സംഘടനകളുുടെയും സ്കൂളുകളുടെയും നേതൃത്വത്തില്‍ അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.
ഒരു വശത്ത് ലഹരിവ്യാപനത്തെ പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ വൈരുദ്ധ്യമാണ് കാണുന്നത്.
നമ്മുടെ സംസ്ഥാനത്തിന്റെ തകര്‍ച്ച മദ്യവ്യാപാരവും ഉപഭോഗവും മൂലമാണ്. മദ്യവും മയക്കുമരുന്നും മനുഷ്യന്റെ സാമാന്യബോധം തകര്‍ക്കുന്ന വിപത്താണ്.
സമൂഹം നേരിടുന്ന ലഹരിവിപത്തിനെതിരേ വിദ്യാര്‍ഥികളുടെ പോരാട്ടം തുടരണമെന്ന് മാര്‍ തോമസ് തറയില്‍ ആഹ്വാനം ചെയ്തു.