ച​ങ്ങ​നാ​ശേ​രി: കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ അ​വ​ഗ​ണി​ച്ച് കു​ട​ക​ള്‍ചൂ​ടി ല​ഹ​രി​ക്കെ​തി​രേ വി​ദ്യാ​ര്‍ഥി​ക​ള്‍ ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ത്തി​ല്‍ ന​ട​ത്തി​യ റാ​ലി ല​ഹ​രി​വി​മു​ക്ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പു​ത്ത​നു​ണ​ര്‍വാ​യി. ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​സ്ബി സ്‌​കൂ​ളി​ല്‍നി​ന്നാ​രം​ഭി​ച്ച റാ​ലി അ​സം​പ്ഷ​ന്‍ കോ​ള​ജി​ല്‍ സ​മാ​പി​ച്ചു. ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി കെ.​പി. തോം​സ​ണ്‍ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

അ​സം​പ്ഷ​ന്‍ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​താ വി​കാ​രി ​ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്ബി കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ റ​വ.​ഡോ. ​ടെ​ഡി കാ​ഞ്ഞൂ​പ്പ​റ​മ്പി​ല്‍, അ​സം​പ്ഷ​ന്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​റാ​ണി മ​രി​യ തോ​മ​സ്,

എ​സ്ബി ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​റോ​ജി വ​ല്ല​യി​ല്‍, വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഷി​ജി ജോ​ണ്‍സ​ണ്‍, വി​വി​ധ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍മാ​രാ​യ ഫാ. ​ജോ​ര്‍ജ് പ​ന​ക്കേ​ഴം, ഫാ. ​സാ​വി​യോ മാ​നാ​ട്ട്, ഫാ. ​ജോ​സ​ഫ് ചോ​രേ​ട്ട് ചാ​മ​ക്കാ​ല, ഫാ. ​ജോ​ജോ പ​ള്ളി​ച്ചി​റ, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ വി​നോ​ദ് ബാ​ബു, റി​ന്‍സ് വ​ര്‍ഗീ​സ്, അ​രു​ണ്‍ ടോം ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ച​ങ്ങ​നാ​ശേ​രി സോ​ഷ്യ​ല്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി, കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി ശ​ക്തീക​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്റ്റേ​റ്റ് ലെ​വ​ല്‍ കോ​-ഓ​ര്‍ഡി​നേ​റ്റിം​ഗ് ഏ​ജ​ന്‍സി, അ​തി​രൂ​പ​ത ആ​ത്മ​താ കേ​ന്ദ്രം, കെ​സി​എ​സ്എ​ല്‍, യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം, എ​സ്ബി, അ​സം​പ്ഷ​ന്‍ കോ​ള​ജു​ക​ള്‍, മീ​ഡി​യ വി​ല്ലേ​ജ്, ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ന​ഴ്‌​സിം​ഗ് കോ​ള​ജ്, എ​സ്ബി സ്‌​കൂ​ള്‍, സെ​ന്‍റ് ആ​ന്‍സ്, സെ​ന്‍റ് ജോ​സ​ഫ്‌​സ്, വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ്, മോ​ര്‍ക്കു​ള​ങ്ങ​ര എ​കെ​എം, ച​ങ്ങ​നാ​ശേ​രി എ​സ്എ​ച്ച്, കി​ളി​മ​ല എ​സ്എ​ച്ച് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് റാ​ലി​യും സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ച​ത്.

വി​ദ്യാ​ര്‍ഥി​ക​ള്‍ ല​ഹ​രി​ക്കെ​തി​രേ ഫ്‌​ളാ​ഷ്‌​മോ​ബും തെ​രു​വു​നാ​ട​ക​വും അ​വ​ത​രി​പ്പി​ച്ചു. അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍ഥി​ക​ളും ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ത്താ​ണ് സ​മ്മേ​ള​നം സ​മാ​പി​ച്ച​ത്.