ലഹരിവിരുദ്ധ ദിനാചരണം
1570790
Friday, June 27, 2025 7:04 AM IST
പാമ്പാടി: വിമലാംബിക സീനിയർ സെക്കൻഡറി സ്കൂളിൽ ലോക ലഹരി വിരുദ്ധദിനാചരണം നടത്തി. പാമ്പാടി സർക്കിൾ ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസ് ഉൽഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ ഉദയകുമാർ ക്ലാസ് നയിച്ചു. എക്സൈസ് ഇൻസ്പെക്ടർ ബി. അനന്തകൃഷ്ണൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി ടി എ പ്രസിഡന്റ് ഷിൻസ് പീറ്റർ, വൈസ് പ്രസിഡന്റ് ആശാ കിരൺ,
സ്കൂൾ മാനേജർ റവ.ഡോ. പ്രദീപ് വാഴത്തറമലയിൽ, പ്രിൻസിപ്പൽ റൂബി ബെന്നി, വൈസ് പ്രിൻസിപ്പാൾ എ.ജെ. അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.
കോട്ടയം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എംജി സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. കെ. ജയചന്ദ്രന് പ്രതിജ്ഞയ്ക്ക് നേതൃത്വം നല്കി.
കാരാപ്പുഴ: എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക ലഹരിവിരുദ്ധ ദിനം ആച രിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ തിരുനക്കര ഗാന്ധി സ്ക്വയറിൽ ഫ്ലാഷ്മോബ് അവതരിപ്പിച്ചു. എക്സൈസ് ഓഫീസർ ടി. വീണ പ്രോഗ്രാമിന് നേതൃത്വം നൽകി.
കോട്ടയം: സംസ്ഥാന യുവജനക്ഷേമബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധദിനാചാരണം സംഘടിപ്പിച്ചു. കാരാപ്പുഴ ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ദിനചാരണം യുവജന ക്ഷേമബോര്ഡംഗം അഡ്വ. റോണി മാത്യു ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ സുനിത സൂസന് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി.എ. ലൈജു, കോ-ഓര്‍ഡിനേറ്റര്‍ മാര്സബില്, പ്രിന്‍സ് എന്നിവര്‍ പ്രസംഗിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ് തോമസ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു.
അതിരമ്പുഴ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ അതിരമ്പുഴയിൽ വിദ്യാർഥികൾ കൂട്ടയോട്ടം നടത്തി. സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് കൂട്ടയോട്ടം നടത്തിയത്. കായികാധ്യാപകൻ ജോഷി ഇമ്മാനുവലിന്റെ നേതൃത്വത്തിൽ 200 വിദ്യാർഥികൾ കൂട്ടയോട്ടത്തിൽ പങ്കെടുത്തു.
ചന്തക്കടവിൽനിന്ന് സ്കൂളിലേക്കു നടത്തിയ കൂട്ടയോട്ടം സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് ഫ്ലാഗ് ഓഫ് ചെയ്തു. ലഹരിയുടെ പിടിയിൽനിന്ന് യുവതലമുറയെ രക്ഷിക്കേണ്ടതുണ്ടെന്നും അതിന്ഗൗരവതരമായ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, സ്കൂൾ പ്രിൻസിപ്പൽ ബിനു ജോൺ, എക്സൈസ് സബ് ഇൻസ്പക്ടർ ബിനോദ് കെ.ആർ., എക്സൈസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത് കെ. നമ്പ്യാട്ട്, പ്രിയ വി.ഒ. ജയപ്രഭ, ഹെഡ്മിസ്ട്രസ് റോഷ്നി കെ. ജേക്കബ്, അധ്യാപക പ്രതിനിധി ജോഷി ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.
കോട്ടയം: ജില്ലാ ആരോഗ്യവകുപ്പ് ആരോഗ്യകേരളം, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ എംഡി സെമിനാരി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അധ്യക്ഷത വഹിച്ചു.
കോട്ടയം: ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു കടുവാക്കുളം എമ്മാവൂസ് പബ്ലിക് സ്കൂളിലെ കുട്ടികള്‍ കോട്ടയം ഗാന്ധി സ്ക്വയറില്‍ മൈം, ഫ്ളാഷ് മോബ് പരിപാടികള്‍ അവതരിപ്പിച്ചു. എക്സൈസ് ഓഫീസര്‍ സുമേഷ് ദേവദാസ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. ജിതിന് വെട്ടിത്തുരുത്തേലും അധ്യാപകരും പരിപാടികള്‍ക്കു നേതൃത്വം നല്കി.
കോട്ടയം: ജില്ലാ സാമൂഹികനീതി ഓഫീസ് കേന്ദ്ര സര്‍ക്കാരിന്റെ നശാ മുക്ത് ഭാരത് അഭിയാന് പദ്ധതിയുടെ ഭാഗമായി കോട്ടയം എംഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോട്ടയം നഗരസഭാ വൈസ് ചെയര്മാന് ബി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.