പാ​മ്പാ​ടി: ഇന്നലെ ന​റു​ക്കെ​ടു​ത്ത കേ​ര​ള ലോ​ട്ട​റി കാ​രു​ണ്യ​പ്ല​സി​ന്‍റെ ഒ​ന്നാം സമ്മാനമായ ഒ​രു കോ​ടി രൂ​പ പാ​മ്പാ​ടി ന്യൂ ​സം​ഘം ഹോ​ട്ട​ൽ ഉ​ട​മ പു​ത്ത​ൻ​പ​റ​മ്പി​ൽ പി.​ടി.​സ​ന്തോ​ഷിന്.പിവി 409920 എ​ന്ന ടി​ക്ക​റ്റി​നാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനാർഹമായ ടി​ക്ക​റ്റ് പാ​മ്പാ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഏ​ല്പി​ച്ചു.

ഹോ​ട്ട​ലി​ൽ സ്ഥി​ര​മാ​യി വ​രു​ന്ന എ​ട്ടാം​മൈ​ൽ സ്വ​ദേ​ശിനിയായ ഏ​ജ​ന്‍റി​ൽ​നി​ന്നാ​ണ് സന്തോഷ് ടി​ക്ക​റ്റ് എടുത്ത​ത്. ആ​ദ്യം ടി​ക്ക​റ്റെ​ടു​ക്കാ​ൻ സ​ന്തോ​ഷ് വി​സ​മ്മ​തി​ച്ചെ​ങ്കി​ലും പിന്നീട് ഏ​ജ​ന്‍റി​ന്‍റെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി ടിക്കറ്റെടുക്കു കയായിരുന്നു.