അടിയന്തരാവസ്ഥയുടെ വാര്‍ഷികം മനുഷ്യാവകാശ സംരക്ഷണ ദിനമായി ആചരിച്ച് ആര്‍ജെഡി
1570802
Friday, June 27, 2025 7:15 AM IST
കോട്ടയം: അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികം മനുഷ്യാവകാശ സംരക്ഷണ ദിനമായി രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന വ്യാപകമായി ആചരിച്ചു. ആര്‍ജെഡി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗം ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. ആര്‍ജെഡി സംസ്ഥാന കമ്മറ്റിയംഗം അഡ്വ. ബെന്നി കുര്യന് അധ്യക്ഷത വഹിച്ചു.
നേതാക്കളായ ജോര്‍ജ് മാത്യു, ജോസ് മടുക്കക്കുഴി, ജോണ്‍ മാത്യം മൂലയില്‍, കെ.ആര് മനോജ് കുമാര്‍, കെ. ഇ. ഷെറീഫ്, അഡ്വ ഏബ്രഹാം പി. തോമസ്, വി.കെ. സജികുമാര്‍, ബെന്നി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
അടിയന്തരാവസ്ഥക്കെതിരേ ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം നല്കി ജയില്‍വാസം അനുഭവിച്ച ദേശീയ നേതാക്കളുടെ ഛായാചിത്രത്തില്‍ നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി.