വളർത്തുനായ്ക്കൾക്കുള്ള വാക്സിനേഷൻ ക്യാന്പ് ഇന്നു മുതൽ
1223967
Friday, September 23, 2022 10:53 PM IST
തൊടുപുഴ: നഗരസഭാ പ്രദേശത്ത് വളർത്തുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ് ഇന്ന് ആരംഭിക്കും. നഗരസഭയിലെ 35 വാർഡുകളിലും വിവിധ കേന്ദ്രങ്ങളിൽ പ്രതിരോധ കുത്തിവയ്പ് വരും ദിവസങ്ങളിൽ നടത്തും.
ജില്ലാ മൃഗസരക്ഷണ വകുപ്പ്, നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിലാണ് വാക്സിനേഷൻ ക്യാന്പ് നടത്തുന്നത്.
ഒന്ന്, രണ്ട് വാർഡുകൾക്കായുള്ള ക്യാന്പ് വെങ്ങല്ലൂർ ആരവല്ലികാവിനു സമീപം ഇന്ന് രാവിലെ 10ന് നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും.