ഇടുക്കി പ്രസ് ക്ലബ് മീഡിയ ക്ലബ് ഉദ്ഘാടനം ചെയ്തു
1263687
Tuesday, January 31, 2023 10:51 PM IST
കുമാരമംഗലം: ഇടുക്കി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചു മീഡിയ ക്ലബ്ബുകൾ രൂപീകരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കുമാരമംഗലം എംകെ എൻഎം എച്ച്എസ്എസിൽ നടത്തി. സ്കൂൾ വാർഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകൻ സനീഷ് ഇളയിടത്ത് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് പി.ജി. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ആർ.കെ. ദാസ്, ഹെഡ്മാസ്റ്റർ എസ്. സാവിൻ എന്നിവർ പ്രസംഗിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സോജൻ സ്വരാജ്, സെക്രട്ടറി ജെയ്സ് വാട്ടപ്പിള്ളിൽ, വൈസ് പ്രസിഡന്റ് എം. ബിലീന, കമ്മിറ്റിയംഗം പി.കെ. ലത്തീഫ്, ബാസിത് ഹസൻ, എയ്ഞ്ചൽ എം. ബേബി, ടി.ആർ. നിധിൻ, സെബിൻ മറ്റപ്പള്ളി എന്നിവർ പങ്കെടുത്തു.
ജില്ലയിലെ പ്രധാന സ്കൂളുകൾ, കോളജുകൾ എന്നിവയുമായി സഹകരിച്ചു അവിടെയുള്ള വിദ്യാർഥികൾക്കു വാർത്ത തയാറാക്കൽ, റിപ്പോർട്ടിംഗ് അനുഭവങ്ങൾ, എഡിറ്റിംഗ്, മാഗസിൻ, കാമറ, പ്രസ് മീറ്റ്, പ്രസ് കോണ്‍ഫറൻസ്, ഇന്റർവ്യു, ന്യൂ മീഡിയ തുടങ്ങിയ മേഖലകളെ പരിചയപ്പെടുത്തുകയും കുട്ടികളിൽ മാധ്യമ അവബോധം സൃഷ്ടിക്കുകയുമാണ് മീഡിയ ക്ലബിന്റെ ലക്ഷ്യം.