നഗരസഭയിൽ മോണിറ്ററിംഗ് സമിതി രൂപീകരിച്ചു
1264829
Saturday, February 4, 2023 10:37 PM IST
തൊടുപുഴ: നഗരസഭാ പരിധിയിലെð പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃത ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ കണ്ടെത്തുന്നതിനും ഇവ സ്ഥാപിച്ചവർക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിനുമായി മോണിറ്ററിംഗ് സമിതി രൂപീകരിച്ചു. നഗരസഭാ ചെയർമാൻ അധ്യക്ഷനായി മുനിസിപ്പൽ സെക്രട്ടറി കണ്‍വീനറും തൊടുപുഴ എസ്എച്ച്ഒ, പിഡബ്ല്യുഡി എൻജിനിയർ എന്നിവർ അംഗങ്ങളായുമാണ് മോണിറ്ററിംഗ് സമിതി രൂപീകരിച്ചത്.
നഗരസഭാ പരിധിയിൽ നിയമവിരുദ്ധമായി സ്ഥാപിക്കുന്ന ബോർഡുകളും കൊടികളും ബാനറുകളും കണ്ടെത്തി ഇവ സ്ഥാപിച്ച വ്യക്തികൾ, സ്ഥാപന ഉടമകളുടെ പേരിൽð എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നു അധികൃതർ വ്യക്തമാക്കി.
അനധികൃതമായി സ്ഥാപിച്ചിട്ടുള്ളവർ 12നകം ഇവ നീക്കം ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.