വിസാ കാലാവധി കഴിഞ്ഞു താമസിച്ചുവന്ന വിദേശവനിത പിടിയിൽ
1265388
Monday, February 6, 2023 10:42 PM IST
മൂന്നാർ: വിസാ കാലാവധി കഴിഞ്ഞ് ഒരു വർഷമായി മൂന്നാറിൽ താമസിച്ചുവന്ന വിദേശ വനിത പോലീസ് പിടിയിൽ. അനധികൃതമായി മൂന്നാറിൽ താമസിച്ചുവന്ന ശ്രീലങ്കൻ സ്വദേശിനി ദീപിക പെരേര (30) ആണു പോലീസ് പിടിയിലായത്.
2022 ജനുവരി 20നാണ് ഇവർ മൂന്നാറിൽ എത്തിയത്. ഗൂഡാർവിള സ്വദേശിയായ വിവേക് എന്നയാളുമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടാണ് ഇവർ ഇവിടെ എത്തിയത്. പിന്നീട് വിവേകും ഈ സ്ത്രീയും വിവാഹിതരായി ഗൂഡാർവിളയിൽ താമസിച്ചുവരികയായിരുന്നു.
എന്നാൽ, ദീപിക തമിഴ്നാട് സ്വദേശിനി ആണെന്നാണു വിവേക് അയൽക്കാരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദീപിക ശ്രീലങ്കൻ സ്വദേശിനിയാണെന്നു കണ്ടെത്തിയത്. അടുത്ത ദിവസം ഇവരെ കോടതിയിൽ ഹാജരാക്കും.