ബാലികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
1266052
Wednesday, February 8, 2023 11:01 PM IST
ഉപ്പുതറ: 12 വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. ഏലപ്പാറ കടുവപ്പാറ ശിവജ്യോതി ഭവനിൽ വാസൻ മുരുക (35) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടു വർഷമായി പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. സ്കൂളിൽ നടന്ന കൗൺസിലിംഗിലാണു കുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്. ഇതേത്തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ അറിയിച്ചു. തുടർന്ന് ഉപ്പുതറ പോലീസ് പ്രതിയെ ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
ഉപ്പുതറ സിഐ ഇ. ബാബു, എസ്സിപിമാരായ അൻവർ സലീം, പി.എസ്. ലെനിൻ, ജയൻ, തോമസ് ജോൺ, സിപിഒമാരായ ഷമീർ ഉമ്മർ, അർജിൻ ടി. രാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.