കെഎസ്എസ്പിയു ജില്ലാ സമ്മേളനം
1280235
Thursday, March 23, 2023 10:41 PM IST
മൂലമറ്റം: നൂറുകണക്കിനു പെൻഷൻകാർ അണിനിരന്ന പ്രകടനത്തോടെ കെഎസ്എസ്പിയു ജില്ലാ സമ്മേളനത്തിനു തുടക്കമായി. ഇന്ദ്രനീലം കണ്വൻഷൻ സെന്ററിൽ ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം വി.കെ. മാണി മുഖ്യപ്രഭാഷണം നടത്തി. കെ. മത്തായി, വി.എസ്. ഷംസുദീൻ, കെ.കെ. സുകുമാരൻ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. സ്വാഗതസംഘം ചെയർമാൻ പ്രഫ. എം.ജെ. ജേക്കബ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. ഗോപാലപിള്ള നന്ദിയും പറഞ്ഞു.
തുടർന്നു നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനം പ്രസിഡന്റ് എൻ. സദാശിവൻനായർ ഉദ്ഘാടനം ചെയ്തു. ആർ. രഘുനാഥൻനായർ റിപ്പോർട്ട് അവതരിപ്പിച്ചു. സാംസ്കാരിക സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് വി.വി. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡോ. സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയതു. ആന്റണി മുനിയറ, കെ.ആർ. രാമചന്ദ്രൻ, പി.ഡി. ദാനിയേൽ, എൻ.പി. പ്രഭാകരൻനായർ എന്നിവർ പ്രസംഗിച്ചു.
നേത്രചികിത്സാക്യാന്പ്
കരിങ്കുന്നം: കോസ്മോ പോളിറ്റൻ പബ്ലിക് ലൈബ്രറിയുടെയും തൊടുപുഴ അഹല്യാ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സാക്യാന്പ് നാളെ രാവിലെ 9.30 മുതൽ ഒന്നു വരെ ലൈബ്രറി ഹാളിൽ നടക്കും. ഫോണ്: 9947458655.