ബിജെപി നേതാക്കൾ 301 കോളനി സന്ദർശിച്ചു
1282189
Wednesday, March 29, 2023 10:52 PM IST
ഇടുക്കി: ചിന്നക്കനാലിൽ അരിക്കൊന്പന്റെ ഭീഷണിയിൽ ദുരിതമനുഭവിക്കുന്ന 301 കോളനിയിലെ കുടുംബങ്ങളെ ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ. ഹരിയുടെ നേതൃത്വത്തിൽ നേതാക്കൾ സന്ദർശിച്ചു. ആനയിറങ്കൽ ഡാമിനു ചുറ്റപ്പെട്ട പ്രദേശങ്ങളിലെ മുപ്പത്തഞ്ചോളം കുടുംബങ്ങൾ കാട്ടാന ആക്രമണത്തെ ഭയന്നാണ് ഓരോ രാത്രിയും തള്ളി നീക്കുന്നതെന്ന് ഹരി പറഞ്ഞു. എ.കെ. ആന്റണിയുടെ ഭരണകാലത്താണ് ഭൂരഹിതരായവർക്ക് ചിന്നക്കനാലിൽ ഭൂമി അനുവദിച്ചത്. അന്നത്തെ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഇതിനെതിരേ റിപ്പോർട്ട് സമർപ്പിച്ചിട്ടും സർക്കാരിന്റെ തെറ്റായ തീരുമാനമാണ് വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടുന്ന തരത്തിൽ ഭൂരഹിതരായവർക്കും വനവാസികൾക്കും ഇവിടെ ഭൂമിയനുവദിച്ചത്. അടിയന്തരമായി അരിക്കൊന്പൻ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ട് ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന്എൻ. ഹരി ആവശ്യപ്പെട്ടു.