സെ​പ്‌​റ്റേ​ജ് ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റി​നെ​തി​രേ പ്ര​തി​ഷേ​ധവുമായി നാട്ടുകാർ
Wednesday, March 29, 2023 10:57 PM IST
മൂ​ന്നാ​ര്‍: മൂ​ന്നാ​റി​ലെ ന​ല്ല​ത​ണ്ണി ക​ല്ലാ​റി​നു സ​മീ​പം പ​ഞ്ചാ​യ​ത്ത് നി​ര്‍​മി​ക്കു​ന്ന സെ​പ്‌​റ്റേ​ജ് ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍. ക​ല്ലാ​ര്‍ പു​ഴ​യ്ക്കു സ​മീ​പം നി​ര്‍​മി​ക്കു​ന്ന പ്ലാ​ന്‍റ് അ​ഞ്ഞൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ള്‍ അ​ധി​വ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് വ​ലി​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നാ​ണ് ആ​രോ​പ​ണം.

ന​ല്ല​ത​ണ്ണി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മാ​ലി​ന്യ​സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​ലെ നീ​ക്കം​ചെ​യ്യ​പ്പെ​ടാ​ത്ത അ​റ​വു​മാ​ലി​ന്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ പു​ഴ​യി​ല്‍ എ​ത്തു​ന്ന​താ​യും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ പ​ഞ്ചാ​യ​ത്തു സെ​ക്ര​ട്ട​റി​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

മൂ​ന്നാ​ര്‍ ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന റി​സോ​ര്‍​ട്ടു​ക​ളി​ലെ​യും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ള്‍ ക​ല്ലാ​റി​ലെ മാ​ലി​ന്യ പ്ലാ​ന്‍റി​ൽ എ​ത്തി​ച്ച് ബ​യോ​ഗ്യാ​സ്, ജൈ​വ​വ​ളം, ഖ​ര​വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.