സോ​ക്ക​ർ സ്കൂ​ൾ ഫു​ട്ബോ​ൾ പ​രി​ശീ​ല​നം ഇ​ന്നു​മു​ത​ൽ
Saturday, April 1, 2023 10:42 PM IST
തൊ​ടു​പു​ഴ: സോ​ക്ക​ർ സ്കൂ​ൾ തൊ​ടു​പു​ഴ​യു​ടെ സ​മ്മ​ർ ഫു​ട്ബോ​ൾ ക്യാ​ന്പ് ഇ​ന്നു രാ​വി​ലെ 7.30ന് ​ആ​രം​ഭി​ക്കും. അ​ഞ്ചു മു​ത​ൽ 17 വ​രെ പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാം.
തൊ​ടു​പു​ഴ അ​ച്ച​ൻ​ക​വ​ല​യി​ലെ സോ​ക്ക​ർ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പ​ത്മ​ശ്രീ അ​വാ​ർ​ഡ് ജേ​താ​വും മു​ൻ ഒ​ളി​ന്പി​ക്സ് താ​ര​വു​മാ​യ ഷൈ​നി വി​ൽ​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ ദേ​ശീ​യ നീ​ന്ത​ൽ​താ​ര​വും അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ വി​ൽ​സ​ണ്‍ ചെ​റി​യാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടോം ​ജോ​സ് കു​ന്നേ​ൽ, ഡി​ഫ്എ പ്ര​സി​ഡ​ന്‍റ് ന​വാ​സ് മീ​രാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​രം പി.​എ. സ​ലിം​കു​ട്ടി ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കും.
കു​ട്ടി​ക​ൾ​ക്കാ​യി സ്പോ​ർ​ട്സ് ന്യൂ​ട്രീ​ഷ​ൻ ക്ലാ​സു​ക​ളും സ്പോ​ർ​ട്സ് സൈ​ക്കോ​ള​ജി, യോ​ഗ ക്ലാ​സു​ക​ളും ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ളു​ടെ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സു​ക​ളും പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തും. ഫോ​ണ്‍: 7561842953.