വ്യാ​പാ​രി​ക​ൾ ഹ​ർ​ത്താ​ലും ധ​ർ​ണ​യും ന​ട​ത്തി
Wednesday, May 31, 2023 3:48 AM IST
മൂ​ല​മ​റ്റം: അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ വ്യാ​പാ​രി​ക​ൾ ഹ​ർ​ത്താ​ലും പ​ഞ്ചാ​യ​ത്താ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ​യും ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ തൊ​ഴി​ൽ നി​കു​തി 2500 രൂ​പയായി ഉ​യ​ർ​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ർ​ത്താ​ൽ. സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 600 രൂ​പ മു​ത​ൽ തൊ​ഴി​ൽ നി​കു​തി ഈ​ടാ​ക്കു​ന്പോ​ഴാ​ണ് അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ പെ​ട്ടി​ക്ക​ട​ക​ൾ​ക്കു പോ​ലും ഈ ​തു​ക ഈ​ടാ​ക്കു​ന്ന​ത്.


വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ല വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടോ​മി വാ​ളി കു​ളം, സെ​ക്ര​ട്ട​റി ബെ​ന്നി കാ​ദം​ബ​രി, അ​ശ്വ​തി മ​ധു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​മ്മ​നു​വേ​ൽ ചെ​റു​വ​ള്ളാ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.