പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി: ലാൻഡ് സീഡിംഗ് നടത്തണം
Saturday, September 23, 2023 11:19 PM IST
ഇ​ടു​ക്കി: പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി പ​ദ്ധ​തി​യി​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​വ​ർ ആ​ധാ​ർ ന​ന്പ​ർ ബാ​ങ്ക് അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധി​പ്പി​ച്ച് ഭൂ​രേ​ഖ​ക​ൾ അ​ക്ഷ​യ സെ​ന്‍റ​റു​ക​ളി​ലോ കൃ​ഷി​ഭ​വ​നു​ക​ളി​ലോ സ​മ​ർ​പ്പി​ച്ച് ലാ​ൻ​ഡ് സീ​ഡിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ലാ​ൻ​ഡ് സീ​ഡിം​ഗ് ന​ട​ത്തി​യി​ട്ടും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ തു​ക എ​ത്താ​ത്ത​വ​ർ​ക്ക് പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലെ​ത്തി ഇ​ന്ത്യ​ൻ പോ​സ്റ്റ് പേ​യ്മെ​ന്‍റ് ബാ​ങ്കു​വ​ഴി ആ​ധാ​ർ സീ​ഡ് ചെ​യ്ത് അ​ക്കൗ​ണ്ട് തു​ട​ങ്ങാം.

അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​ധാ​ർ​കാ​ർ​ഡ്, ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്ത ഫോ​ണ്‍ , 200 രൂ​പ എ​ന്നി​വ​യു​മാ​യി പോ​സ്റ്റ്ഓ​ഫീ​സു​ക​ളി​ൽ എ​ത്ത​ണം. അ​ക്ഷ​യ​കേ​ന്ദ്രം , സി​എ​സ്‌​സി വ​ഴി​യോ, വെ​ബ്സൈ​റ്റ് മു​ഖേ​ന PMKISANGOI എ​ന്ന ആ​പ്ലി​ക്കേ​ഷ​ൻവ​ഴി ആ​ധാ​ർ ഉ​പ​യോ​ഗി​ച്ച് സ്വ​ന്ത​മാ​യി ഇ​കെ​വൈ​സി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാം. ജി​ല്ല​യി​ൽ 43,916 ക​ർ​ഷ​ക​ർ ഇ​കെ​വൈ​സി ചെ​യ്യാ​നും 38471 ക​ർ​ഷ​ക​ർ ഭൂ​രേ​ഖ​ക​ൾ ചേ​ർ​ക്കാ​നും 8418 ക​ർ​ഷ​ക​ർ ബാ​ങ്ക് അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​മു​ണ്ട്. 30 ന​കം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ അം​ഗ​ങ്ങ​ളാ​യ ക​ർ​ഷ​ക​ർ പ​ദ്ധ​തി​യി​ൽനി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടും.

26ന് ​അ​ക്ഷ​യ, സി​എ​സ്‌​സി​ക​ളി​ൽ കാ​ന്പ​യി​നു​ക​ൾ ന​ട​ക്കും. 28,29,30 തി​യ​തി​ക​ളി​ൽ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ൽ ഐ​പി​പി​ബി കാ​ന്പ​യി​നു​ക​ൾ ന​ട​ക്കും.പു​തി​യ ക​ർ​ഷ​ക​ർ​ക്ക് പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​ൻ അ​പേ​ക്ഷ​ക​ന് 2018-19 ൽ ​ഭൂ​മി ഉ​ണ്ടാ​യി​രു​ന്നു എ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ, ക​രം അ​ട​ച്ച ര​സി​ത്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് സ്വ​ന്ത​മാ​യോ, അ​ക്ഷ​യ അ​ല്ലെ​ങ്കി​ൽ ഡി​ജി​റ്റ​ൽ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യോ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.