മൂവാറ്റുപുഴ: കോതമംഗലം രൂപത ഫാമിലി അപ്പോസ്തലേറ്റ്, മാതൃവേദി, പിതൃവേദി, യൂദിത്ത് നവോമി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വിവാഹ ജീവിതത്തിൽ 25, 50 വർഷം പൂർത്തിയാക്കിയവരെ ആദരിച്ചു. മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടന്ന ജൂബിലി ദന്പതി സംഗമം കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഫാമിലി അപ്പോസ്തലേറ്റ് രൂപത ഡയറക്ടർ ഫാ.ജോസ് കിഴക്കേൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസഫ് കൂനാനിക്കൽ മുഖ്യപ്രഭാഷണം നടത്തി. ഫാമിലി അപ്പോസ്തലേറ്റ് രൂപത പ്രസിഡന്റ് ഡിഗോൾ കെ. ജോർജ്, പിതൃവേദി രൂപത പ്രസിഡന്റ് പ്രഫ. ജോസ് അബ്രാഹം, യൂദിത്ത് നവോമി രൂപത പ്രസിഡന്റ് മിനി ജോണ്സണ്, ഫാമിലി അപ്പോസ്തലേറ്റ് രൂപത വൈസ് പ്രസിഡന്റ് റീന രാജീവ്, മാതൃവേദി രൂപത ജോയിന്റ് സെക്രട്ടറി ജിനി നിജോ തുടങ്ങിയവർ പ്രസംഗിച്ചു.
സിസ്റ്റർ ആൻ തെരേസ്, ലോറൻസ് ഏനാനിക്കൽ, ജോളി കുന്പാട്ട്, ബ്ലെയ്സ് ജി. വാഴയിൽ, ജോഷി ജോർജ്, ലിസി പാലയ്ക്കൽ, മേഴ്സി ജോസ്, ഡോളി ബെന്നി, ഷീജ ബെന്നി, പി.എം. ജോസഫ്, ജോർജ്കുട്ടി അറയ്ക്കൽ, ഷാജ് തോമസ് ജോണ് തുടങ്ങിയവർ നേതൃത്വം നൽകി.