വാഴവര സ്കൂളിൽ ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണയ​ജ്ഞം
Friday, December 1, 2023 11:17 PM IST
വാ​ഴ​വ​ര: യു​വ ത​ല​മു​റ​യി​ൽ വ്യാ​പ​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ ജ​ന​കീ​യ പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ വാ​ഴ​വ​ര സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ലെ കു​ട്ടി​ക​ൾ കൈ​കോ​ർ​ത്തു.

ജൂ​ണ്‍ 26 ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് ചെ​മ്മ​ര​പ്പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ തു​ട​ക്കം കു​റി​ച്ച 2023-24 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ യ​ജ്ഞ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന സ​മാ​പ​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. വാ​ഴ​വ​ര, എ​ട്ടാം മൈ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം, ഫ്ളാ​ഷ് മോ​ബ്, മൂ​കാ​ഭി​ന​യം, തീം ​സോം​ഗ് തു​ട​ങ്ങി​യ​വ ന​ട​ത്തി.

സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ജി​ജി​മോ​ൾ മാ​ത്യു, ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ബെ​ന്നി കു​ര്യ​ൻ, കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ചെ​റി​യാ​ൻ ക​ട്ട​ക്ക​യം എ​ന്നി​വ​ർ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി.

വ്യാ​പാ​രി വ്യ​വ​സാ​യി​ക​ളു​ടെ​യും ഓ​ട്ടോ-​ടാ​ക്സി ജീ​വ​ന​ക്കാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കു​ട്ടി​ക​ൾ​ക്ക് മ​ധു​ര​പ​ല​ഹാ​രം വി​ത​ര​ണം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി മ​ട​ത്തും​മു​റി​യി​ൽ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ ബൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.