നിയന്ത്രണംവിട്ട കാർ ക്രാഷ് ബാരിയറിൽ ഇടിച്ചു
1415692
Thursday, April 11, 2024 3:33 AM IST
രാജാക്കാട്: ചെമ്മണ്ണാർ - ഗ്യാപ്പ് റോഡിൽ ബൈസൺവാലി കാക്കാകടയിൽ വീണ്ടും വാഹനാപകടം.നിയന്ത്രണം നഷ്ടപ്പെട്ട കാർ ക്രാഷ് ബാരിയറിൽ ഇടിച്ചു കയറി. യാത്രക്കാർ പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 1.30 നാണ് അപകടമുണ്ടായത്. മൂന്നാർ സന്ദർശനത്തിനുശേഷം താമസസ്ഥലമായ കുഞ്ചിത്തണ്ണിയിലേക്ക് പോകുകയായിരുന്നു യാത്രക്കാർ.