ഇ​റ​ച്ചിക്കടയിൽ പ​രി​ശോ​ധ​ന : ഉ​ദ്യോ​ഗ​സ്ഥ​രും വി​ൽ​പ്പന​ക്കാ​രും ത​മ്മി​ൽ വാ​ക്കേ​റ്റം
Friday, April 12, 2024 3:44 AM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യി​ലെ ഇ​റ​ച്ചി​വി​ൽ​പ്പ​ന ശാ​ല​യി​ൽ ഭ​ക്ഷ്യസു​ര​ക്ഷാ വ​കു​പ്പ് പ​രി​ശോ​ധ​ന. ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള മീ​റ്റ് സ്റ്റാ​ളി​ലാ​യി​രു​ന്നു ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് എ​ൻ​ഫോ​ഴ്‌​സ്മെന്‍റ് വിം​ഗി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഇ​റ​ച്ചി​ക്ക​ട​യ്ക്കെതി​രേ പ​രാ​തി ല​ഭി​ച്ച​തി​നെത്തുട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​

മാ​സം വി​ൽ​ക്കാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ലൈ​സ​ൻ​സ് ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ക​ട അ​ടയ്​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശം ന​ൽ​കി.​ പി​ന്നാ​ലെ ജീ​വ​ന​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മായി. ഈ​ച്ച​യു​ടെ സാ​ന്നി​ധ്യ​മു​ള്ള സ്ഥ​ല​ത്ത് മാം​സം പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.​

ക​ട​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടും ഉ​ട​മ ഹാ​ജ​രാ​ക്കി​യി​ല്ല.​ അ​തേസ​മ​യം എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചാ​ണ് സ്റ്റാ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.​പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ ക​ട അ​ട​യ്ക്കി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.


ന​ഗ​ര​സ​ഭാ മാം​സ സ്റ്റാ​ളി​ന് പു​റ​മേ മ​റ്റ് ര​ണ്ട് ഇ​റ​ച്ചിവി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി.​അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തി​യ​തി​നാ​ൽ ഇ​വ​ർ​ക്കും നോ​ട്ടീസ് ന​ൽ​കി.​ഏ​പ്രി​ൽ ഒന്നു മു​ത​ലാ​ണ് ക​മ്പി​ളി​ക​ണ്ടം സ്വ​ദേ​ശി ന​ഗ​ര​സ​ഭാ മാം​സ സ്റ്റാ​ൾ ലേ​ല​ത്തി​നെ​ടു​ത്ത് പോ​ത്തി​റ​ച്ചി കി​ലോ​യ്ക്ക് അ​ൻ​പ​തു രൂ​പ കു​റ​ച്ച് വി​ൽ​പ്പ​ന ആ​രം​ഭി​ച്ച​ത്.​എ​ന്നാ​ൽ തൊ​ട്ട​ടു​ത്ത ദി​വ​സം മു​ത​ൽ വീ​ണ്ടും വി​ല 350 രൂ​പ​യാ​ക്കി വി​വാ​ദ​ത്തി​ലാ​കു​ക​യും ചെ​യ്തു.