അനധികൃത അറസ്റ്റ്: യൂത്ത് കോണ്‍ഗ്രസിന്റെ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് ഇന്ന്
1424761
Saturday, May 25, 2024 3:55 AM IST
കട്ടപ്പന: യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല അസംബ്ലി നിയോജക മണ്ഡലം പ്രസിഡന്റ്് ആനന്ദ് തോമസിനെ കള്ളക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്ത തങ്കമണി എസ്ഐ ഐന്‍ ബാബുവിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഇന്നു രാവിലെ 10ന് കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്് അബിന്‍ വര്‍ക്കി ഉദ്ഘാടനം ചെയ്യും.
നിയമവിരുധ അറസ്റ്റിന് ഒത്താശ ചെയ്തത് കട്ടപ്പന ഡിവൈഎസ്പിയാണ്. പ്രതികാര ബുദ്ധിയോടെയുള്ള പോലീസ് നടപടിക്കെതിരേ പ്രതിക്ഷേധം ശക്തമാക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് ദേവസ്യ, ജില്ലാ സെക്രട്ടറി മഹേഷ് മോഹനന്, കട്ടപ്പന മണ്ഡലം പ്രസിഡന്റ് അലന് സി. മനോജ്, അഭിലാഷ് വി. ജോസ്, അലന് എസ്. പുലിക്കുന്നേല്‍ എന്നിവര്‍ അറിയിച്ചു.