വൈഎംസിഎ ഇടുക്കി സബ് റീജിയൺ പുതിയ ഭാരവാഹികൾ
1425263
Monday, May 27, 2024 2:12 AM IST
ചെറുതോണി: വൈഎംസിഎ ഇടുക്കി സബ് റീജിയണ്‍ ചെയർമാനായി മാമ്മൻ ഈശോ (കുമളി), സീനിയർ വൈസ് ചെയർമാനായി സി.സി. തോമസ് (നെടുങ്കണ്ടം), 30 വയസിൽ താഴെയുള്ള വൈസ് ചെയർമാനായി ജോ വർഗീസ് വെട്ടിയാങ്കൽ (ഇടുക്കി), ജനറൽ കണ്‍വീനറായി സനു വർഗീസ് (രാജകുമാരി)എന്നിവരെ തെരഞ്ഞെടുത്തു.
കൂടാതെ കണ്‍വീനർമാരായി ജോജി സെബാസ്റ്റ്യൻ വണ്ടിപ്പെരിയാർ (മിഷൻ ആൻഡ് ഡെവലപ്പ്മെന്റ് ), ലാൽ പീറ്റർ കട്ടപ്പന (ട്രെയിനിംഗ് ആൻഡ് ലീഡർഷിപ്പ്), അരുണ്‍ മാത്യു രാജകുമാരി (യൂത്ത് വുമണ്‍ ആൻഡ് ചിൽഡ്രൻ), രജിത് ജോർജ് കട്ടപ്പന (സ്പോർട്സ് ആൻഡ് ഗെയിംസ്), കെ.കെ. ബാബു കണ്ണങ്കര ചെറുതോണി (മീഡിയ ആൻഡ് കമ്യൂണിക്കേഷൻ), ഡയാനാ ജോണ്‍ അടിമാലി (വനിതാ ഫോറം), ടി.ടി. തോമസ് കുമളി (സീനിയർ സിറ്റിസണ്‍), രാജേഷ് ജോസ് അടിമാലി (യുവത പ്രമോട്ടർ) എന്നിവരേയും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളുടെ പ്രതിഷ്ഠാ ശുശ്രൂഷയും പ്രവർത്തന ഉദ്ഘാടനവും കുമളി വൈഎംസിഎ ഹാളിൽ നടന്നു.