സംരക്ഷണഭിത്തിയും ചുറ്റുമതിലും തകർന്ന് അങ്കണവാടി അപകടാവസ്ഥയിൽ
1428986
Thursday, June 13, 2024 4:02 AM IST
രാജാക്കാട്: സംരക്ഷണ ഭിത്തിയും ചുറ്റുമതിലും തകർന്ന് രാജാക്കാട് ഗ്രാമപഞ്ചായത്തിലെ ചേലച്ചുവട്ടിലെ രണ്ടാം നമ്പർ അങ്കണവാടി അപകടാവസ്ഥയിലായിട്ട് നാളുകളായി. 2018ലെ കാലാവർഷക്കെടുതിയിൽ ചുറ്റുമതിലും സംരക്ഷണ ഭിത്തിയും തകർന്നതുമൂലമാണ് അങ്കണവാടി കെട്ടിടം ഭീഷണിയായത്.
ഏഴു കുട്ടികളും മുപ്പതിൽപ്പരം ഉപഭോക്താക്കളും ഈ അങ്കണവാടിയുടെ കീഴിൽ ഉണ്ട്. സംരക്ഷണഭിത്തിയുടെ ബലക്ഷയം അങ്കണവാടിയുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അങ്കണവാടി പുനർ നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.