ശതാബ്ദി നിറവിലെത്തിയ പുളിമൂട്ടിൽ സിൽക്സിന് അനുമോദനം
1438546
Tuesday, July 23, 2024 11:40 PM IST
തൊടുപുഴ: വസ്ത്രവ്യാപാര രംഗത്ത് ശതാബ്ദി നിറവിലെത്തിയ പുളിമൂട്ടിൽ സിൽക്സിന് പി.ജെ. ജോസഫ് എംഎൽഎ പ്രത്യേക ഉപഹാരം സമർപ്പിച്ചു. പുളിമൂട്ടിൽ സിൽക്സിനു വേണ്ടി ഒൗസേപ്പ് ജോണ് ഉപഹാരം ഏറ്റു വാങ്ങി. കേരള ടെക്സ്റ്റൈൽ ആന്റ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫയർ ആസോസിയേഷൻ തൊടുപുഴ മേഖല പൊതുസമ്മേളനത്തോടനുബന്ധിച്ചു വ്യാപാരഭവനിൽ നടന്ന ചടങ്ങിലായിരുന്നു ആദരം.
1924-ൽ തൊടുപുഴയിലാണ് പുളിമൂട്ടിൽ സിൽക്സ് പ്രവർത്തനം ആരംഭിച്ചത്. പരേതനായ ചാക്കോ ഒൗസേപ്പ് പുളിമൂട്ടിലാണ് തുണിത്തരങ്ങളും പലവ്യഞ്ജനങ്ങളും കച്ചവടം ചെയ്യുന്നതിനായി ചെറിയ വ്യാപാരസ്ഥാപനം ആരംഭിച്ചത്. പിന്നീട് 1957-ൽഅദ്ദേഹത്തിന്റെ മക്കളായ ഒൗസേപ്പ് ചാക്കോയും ഒൗസേപ്പ് ജോണും ചേർന്ന് തൊടുപുഴയിൽ തുണിത്തരങ്ങൾ മാത്രം വിൽക്കുന്ന എക്സ്ക്ലൂസീവ് ഷോറൂമായി പുളിമൂട്ടിൽ സിൽക്സിനെ മാറ്റി. നിലവിൽ തൊടുപുഴയ്ക്കു പുറമേ കോട്ടയം, കൊല്ലം, തിരുവല്ല, തൃശൂർ, പാലാ എന്നിവിടങ്ങളിലും പുളിമൂട്ടിൽ സിൽക്സിന് ഷോറൂമുകളുണ്ട്. വൈവിധ്യമാർന്ന വസ്ത്രശേഖരങ്ങളും മികവാർന്ന കസ്റ്റമർ സർവീസുമായി ഉപഭോക്താക്കളുടെ പ്രിയ ബ്രാൻഡായി പുളിമൂട്ടിൽ സിൽക്സ് വളർന്നുകഴിഞ്ഞു.