ക​ർ​ഷ​കസ​മ​ര​ത്തി​നു പി​ന്തു​ണയുമായി വി​ജ​യ​പു​രം രൂ​പ​ത മെ​ത്രാ​നുമെത്തി
Thursday, September 19, 2024 11:31 PM IST
വണ്ടി​പ്പെ​രി​യാ​ർ: ജ​ന​പ്ര​തി​നി​ധി​ക​ൾ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി​രി​ക്ക​ണം പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്ന് വി​ജ​യ​പു​രം രൂ​പ​ത മെ​ത്രാ​ൻ റ​വ. ഡോ.​ സെ​ബാ​സ്റ്റ്യ​ൻ തെക്കത്തെ​ച്ചേ​രി​ൽ.

വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ന്നു. ആ​ക്ര​മ​ണം മൂ​ലം ആ​ളു​ക​ൾ​ക്കു പ​രി​ക്കേ​ൽ​ക്കു​ന്നു. ഇ​വ​യ്​ക്കെ​ല്ലാം പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യാ​തെ പോ​കു​ന്ന​ത് ഖേ​ദ​ക​ര​മാ​ണ​ന്നും വി​ജ​യ​പു​രം രൂ​പ​ത മെ​ത്രാ​ൻ പ​റ​ഞ്ഞു.

വ​ന്യ​മൃ​ഗശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റു​പ​ത്തി മൂ​ന്നാം മൈ​ലി​ൽ സംഘടിപ്പിച്ച സ​മ​രപ്പ​ന്ത​ലി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​നി​ശ്ചി​തകാ​ല നി​രാ​ഹാ​രം സ​മ​രം സ​മ​ര സ​മി​തി ക​ൺ​വീ​ന​ർ ആ​ന്‍റണി ആ​ലഞ്ചേ​രി ഉ​ദ്ഘാ​ടനം ചെ​യ്തു. ക​ർ​ഷ​ക കൂ​ട്ടാ​യ്മ നേ​താ​വ് മാ​ർ​ട്ടി​ൻ കൊ​ച്ചു​പു​ര​യ്ക്ക​ലാ​ണ് നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ച​ത്.


ക​ഴി​ഞ്ഞ ദി​വ​സം ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ കാ​ട്ടുപോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ സ്റ്റെല്ല എന്ന വയോധിക ഇ​പ്പോ​ൾ മു​ണ്ട​ക്ക​യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​​യി​ലാ​ണ്.

നി​ര​വ​ധി​യാ​ളു​ക​ൾ സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് എ​ത്തി​യി​രു​ന്നു. അ​റു​പ​ത്തി​ര​ണ്ടാം മൈ​ലി​ൽ ന​ട​ന്ന നി​രാ​ഹാ​രസ​മ​ര​ത്തി​ൽ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ സെ​ക്ര​ട്ട​റി സാ​ജ​ൻ കൊ​ച്ചു​പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷാ​ജി പൈ​നാ​ട​ത്ത്, റോ​ബി​ൻ കാ​ര​ക്കാ​ട്ട്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കു​മ​ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മ​ജോ കാ​രി​മു​ട്ടം, പ്രിയ​ങ്കാ മ​ഹേ​ഷ് ജോ​സ​ഫ് തെ​ക്കേ​ൽ, ബാ​ബു ആന്‍റപ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.