സെന്റ് ജോസഫ്സ് കോളജിൽ എക്സ്പോ
1466916
Wednesday, November 6, 2024 4:04 AM IST
അറക്കുളം: മൂലമറ്റം സെന്റ് ജോസഫ്സ് കോളജിൽ ജോസഫൈൻ എക്സ്പോ - 2024 സംഘടിപ്പിച്ചു. തൊടുപുഴ, മുട്ടം, മൂലമറ്റം എന്നിവിടങ്ങളിലെ സ്കൂളുകളിൽനിന്നായി 900 സ്കൂൾ വിദ്യാർഥികൾ പങ്കെടുത്തു. റവ. ഡോ. അലക്സ് ലൂയിസ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ റവ. ഡോ. തോമസ് ജോർജ് വെങ്ങാലുവക്കേൽ അധ്യക്ഷത വഹിച്ചു. ഡോ. ജോസ് ജയിംസ്, റോബി മാത്യു, റവ. ഡോ. ജോമോൻ കൊട്ടാരത്തിൽ എന്നിവർ പ്രസംഗിച്ചു.
കെമി മാജിക്,ഗവേഷകരുമായുള്ള സംവാദം, ലാബ് പ്രവർത്തനങ്ങൾ, ആർട്ടിഫിഷൽ ഇന്റലിജൻസ് എക്സ്പോ, വെബ് വീവർ, സ്പോട്ട് ഫോട്ടോഗ്രാഫി, ലിറ്റററി ക്വിസ്, സെല്ലുലോയ്ഡ് ക്ലാസ് റൂം, ഫണ്‍ ഗെയിംസ്, കോമേഴ്സ് മാനേജ്മെന്റ് ഫിയസ്റ്റ, കൾച്ചറൽ ധമാക്ക, കെമി ക്വിസ് എന്നിവ എക്സ്പോയോടൊനുബന്ധിച്ച് സംഘടിപ്പിച്ചു.