പിറവം: ഇലഞ്ഞി റോഡിൽ തേക്കുംമൂട്ടിപ്പടിയിൽ പാസഞ്ചർ ഓട്ടോറിക്ഷയും പെട്ടിയോട്ടോയും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ രണ്ട് പേർ കുട്ടികളാണ്.
റോഡിലെ കുഴിയിൽ വീഴാതെ വാഹനം വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് പറയുന്നു. പരിക്കേറ്റവരെ പിറവം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു.