അങ്കണവാടി നാടിന് സമര്‍പ്പിച്ചു
1600115
Thursday, October 16, 2025 4:16 AM IST
മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ ഈസ്റ്റ് മാറാടി പത്താം വാര്‍ഡില്‍ പുതിയതായി നിര്‍മാണം പൂര്‍ത്തീകരിച്ച അങ്കണവാടി നാടിന് സമര്‍പ്പിച്ചു. എംഎല്‍എയുടെയും പഞ്ചായത്തിന്റെയും ആസ്തി വികസന ഫണ്ടുകള്‍ ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. 25 ലക്ഷം മുതല്‍മുടക്കിയാണ് നിർമാണം. മാത്യു കുഴല്നാടന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതോടെ പഞ്ചായത്തിലെ 15 അംഗനവാടികളും പൂര്‍ണമായും ശീതികരിച്ച അങ്കണവാടികളായി.
മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ എല്‍ദോ ഏബ്രഹാം, സ്ഥിരംസമിതി അധ്യക്ഷൻ ജിഷ ജിജോ, സിഡിപിഒ സൗമ്യ എം. ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി സാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.