14കാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
1599837
Wednesday, October 15, 2025 3:58 AM IST
പെരുമ്പാവൂർ: പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിയാക്കിയ കേസിൽ മാതാവിന്റെ സുഹൃത്ത് പിടിയിൽ.
പശ്ചിമബംഗാൾ സ്വദേശിയെ ആണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ 23 ന് കുട്ടിയുടെ മാതാവ് നാട്ടിൽ പോയ സമയത്താണ് പീഡനം നടന്നതെന്നാണ് വിവരം. പോലീസ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.