തോക്കുചൂണ്ടി കവർച്ച; പ്രതികൾ റിമാൻഡിൽ
1599843
Wednesday, October 15, 2025 3:58 AM IST
മരട്: കുണ്ടന്നൂരിലെ സ്റ്റീൽ വ്യാപാര സ്ഥാപനത്തിൽ തോക്കു ചൂണ്ടി 81 ലക്ഷം കവർന്ന കേസിൽ പോലീസ് അവസാനം പിടികൂടിയ പ്രതികളെയും റിമാൻഡ് ചെയ്തു. തിങ്കളാഴ്ച പിടിയിലായ ആലങ്ങാട് വലിയപറമ്പിൽ ജോജി (32), ഇടുക്കി മുരിക്കാശേരി പാലക്കൽ ലെനിൻ ബിജു (27) എന്നിവരെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം തന്നെ അറസ്റ്റിലായിരുന്ന ഇടുക്കി സ്വദേശികളായ ജയ്സൺ ഫ്രാൻസിസ് (30), എബിൻ കുര്യാക്കോസ് (26) എന്നിവരെ അന്ന് തന്നെ റിമാൻഡ് ചെയ്തിരുന്നു.
കവർച്ച നടത്തിയ മുഖംമൂടി സംഘത്തിലെ രാഹുൽ ഉടൻ പിടിയിലാകുമെന്നാണ് സൂചന. ഇയാൾക്കായി തെരച്ചിൽ ഉൗർജിതമാക്കിയതായി പോലീസ് പറഞ്ഞു. സംഭവത്തിൽ മുമ്പ് അറസ്റ്റിലായ ഏഴ് പ്രതികൾ റിമാൻഡിലാണ്.