കീരംപാറയിലെ കാട്ടാന ശല്യം; അധികൃതർ ഇടപെടണമെന്ന്
1599339
Monday, October 13, 2025 5:12 AM IST
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ചീക്കോട്, കൂവപ്പാറ, ചാരുപാറ മേഖലയിലെ കാട്ടാന ശല്യം പരിഹരിക്കാൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്ന് സിപിഐ വീട്ടുമുറ്റ സദസ് ആവശ്യപ്പെട്ടു. സിപിഐ മണ്ഡലം സെക്രട്ടറി പി.റ്റി. ബെന്നി പരിപാടി ഉദ്ഘാടനം ചെയ്തു.
ലോക്കൽ കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറി മനോജ് മത്തായി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ കെ.എസ്. ജ്യോതികുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.പി. തോമസ്, എൻ.എ. മാത്യു, ബെന്നി മാത്യു, പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സിനി ബിജു, ബിജു ഫ്രാൻസീസ്, എന്നിവർ പ്രസംഗിച്ചു.