കൊ​ച്ചി: സം​ഗീ​ത പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കാ​ന്‍ പു​തി​യ മ്യൂ​സി​ക് ടൂ​റു​മാ​യി (കാ​ര്‍​ത്തി​ക് ലൈ​വ്) പ്ര​ശ​സ്ത ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ കാ​ര്‍​ത്തി​ക് കൊ​ച്ചി​യി​ലെ​ത്തു​ന്നു. ബു​ക്ക് മൈ​ഷോ​യു​ടെ സ​ഹ​സം​രം​ഭ​മാ​യ ട്രൈ​ബ്‌​വൈ​ബ് എ​ന്‍റ​ര്‍​ടെ​യ്ൻ​മെ​ന്‍റ് ഒ​രു​ക്കു​ന്ന ഈ ​ടൂ​ര്‍ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ധാ​ന പ​തി​നൊ​ന്ന് ന​ഗ​ര​ങ്ങ​ളി​ല്‍ അ​ര​ങ്ങേ​റും.

ന​വം​ബ​ര്‍ 30ന് ​ആ​രം​ഭി​ക്കു​ന്ന മ്യൂ​സി​ക് ടൂ​ര്‍ തി​രു​പ്പ​തി, വി​ശാ​ഖ​പ​ട്ട​ണം, കോ​യ​മ്പ​ത്തൂ​ര്‍, കൊ​ച്ചി, രാ​ജ​മു​ണ്ഡ്രി, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, വി​ജ​യ​വാ​ഡ, ചെ​ന്നൈ, മ​ധു​ര, വാ​റ​ങ്ക​ല്‍ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലാ​ണ് അ​ര​ങ്ങേ​റു​ക. ഡി​സം​ബ​ര്‍ 19നാ​ണ് കൊ​ച്ചി​യി​ലെ ഷോ.