കോതമംഗലം കെഎസ്ആർടിസി ടെർമിനൽ ഉദ്ഘാടനം ഇന്ന്
1598806
Saturday, October 11, 2025 4:17 AM IST
കോതമംഗലം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പുതിയതായി പണികഴിപ്പിച്ച ബസ് ടെർമിനലിന്റെയും ശീതീകരിച്ച യാത്രക്കാരുടെ വിശ്രമമുറിയുടെയും ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിക്കും. ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ എന്നിവർ മുഖ്യ അതിഥികളായിരിക്കും.
കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ പി.എസ്. പ്രമോദ് ശങ്കർ, പഞ്ചായത്ത് പ്രസിഡന്റുമാർ, മുൻസിപ്പൽ കൗൺസിൽ ഭാരവാഹികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ യൂണിയൻ പ്രതിനിധികൾ എന്നിവർ പ്രസംഗിക്കും.
ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.34 കോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. കെഎസ്ആർടിസിയെ വിവിധതരത്തിൽ സഹായിച്ച വ്യക്തികൾക്കും സംഘടനകൾക്കും ഉള്ള ആദരവ് ചടങ്ങിൽ നൽകും.