ഉമ്മൻ ചാണ്ടി സ്മൃതി ജനസമ്പർക്ക യാത്ര
1598346
Friday, October 10, 2025 3:03 AM IST
പിറവം: നഗരസഭയിലെ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിലുള്ള ജനവിരുദ്ധ ഭരണ സംവിധാനത്തിന്റെ വാഗ്ദാന ലംഘനങ്ങൾക്കും, വികസന വിരുദ്ധ നയങ്ങൾക്കെതിരേയും, മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അരുൺ കല്ലറയ്ക്കലിന്റെ നേതൃത്വത്തിൽ ഭവന സന്ദർശന യാത്ര പാലച്ചുവട്ടിൽനിന്ന് ആരംഭിച്ചു.
ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉല്ലാസ് തോമസ് ജാഥ ക്യാപ്റ്റൻ അരുൺ കല്ലറക്കലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സക്കറിയ വർഗീസ് അധ്യക്ഷത വഹിച്ചു.