തങ്കളം-കാക്കനാട് നാലുവരി പാത : പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു: മന്ത്രി
1598342
Friday, October 10, 2025 3:03 AM IST
കോതമംഗലം : തങ്കളം-കാക്കനാട് നാലുവരി പാത പുതിയ ഡ്രാഫ്റ്റ് അലൈൻമെന്റ് തയാറാക്കി സാധ്യത പരിശോധന പൂർത്തിയാക്കി ഫീസിബിലിറ്റി റിപ്പോർട്ട് കിഫ്ബിയിൽ സമർപ്പിച്ചതായും തുടർനടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസിന് വേണ്ടി മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു.
പദ്ധതിയുടെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് തുടർ നടപടികൾ വേഗത്തിലാക്കാൻ ആവശ്യമായ ഇടപെടലുകൾ ഉണ്ടാകണമെന്ന ആന്റണി ജോൺ എംഎൽഎ സഭയിൽ ആവശ്യപ്പെട്ടതിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.