ഇന്‍സിനറേറ്റര്‍ നൽകി
1598350
Friday, October 10, 2025 3:16 AM IST
കൊച്ചി: ലയണ്‍സ് ക്ലബ് കോതമംഗലം ഗ്രേറ്ററിന്റെ ആഭിമുഖ്യത്തില്‍ കവളങ്ങാട് സെന്റ് ജോണ്‍സ് എച്ച്എസ്എസിന് സാനിട്ടറി നാപ്കിന് ഇന്‍സിനറേറ്റര്‍ നല്കി. ക്ലബ് പ്രസിഡന്റ് റെബി ജോര്‍ജ് സ്കൂള്‍ മാനേജര്‍ ലിബു തോമസിന് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു.
ഹെഡ് മിസ്ട്രസ് സോജി ഫിലിപ്പ്, സ്റ്റാഫ് സെക്രട്ടറി ആന്‍സി മാത്യൂ, ലയണ്‍സ് ഡിസ്ട്രിക്ട് സെക്രട്ടറി ബോബി പോള്‍, ക്യാബിനറ്റ് സെക്രട്ടറി ടോമി ചെറുകാട്, ഏരിയ കോഓര്‍ഡിനേറ്റര്‍ കെ.സി. മാത്യൂസ്, ട്രഷറര്‍ ജോര്‍ജ് തോമസ്, റീജിയന് സെക്രട്ടറി ബെറ്റി കോരച്ചന്‍ ക്ലബ് സെക്രട്ടറി കെ.എം. കോരച്ചന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.