17കാരനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ച കേസില്‍ നാല് പ്രതികൾ റിമാൻഡിൽ
1598214
Thursday, October 9, 2025 4:43 AM IST
കോതമംഗലം: വാരപ്പെട്ടി സ്വദേശിയായ 17കാരനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ച കേസില്‍ നാല് പ്രതികൾ റിമാൻഡിൽ. ദേഹമാസകലം പരിക്കേറ്റ പ്ലസ്ടു വിദ്യാര്‍ഥി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
മുളവൂര്‍ പായിപ്ര മാന്നാറി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കാനാപ്പറമ്പില്‍ അല്‍ഷിഫ് (22), മുളവൂര്‍ തൈക്കാവുംപടി കൂപ്പക്കാട്ട് അമീന്(24), പായിപ്ര മൈക്രോപ്പടി ഭാഗത്ത് ദേവികവിലാസം വീട്ടില്‍ അജിലാല്‍(47), ചെറുവട്ടൂര്‍ ചെങ്ങനാട്ട് വീട്ടില്‍ അഭിരാം (22) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.