പെ​രു​മ്പാ​വൂ​ർ: സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു പേ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. വെ​ങ്ങോ​ല മാ​ലി​ങ്ക​ൽ റി​ജോ​ഷി(20)​നെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​ക​ത്ത ര​ണ്ടു പേ​രെ​യു​മാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ങ്ങോ​ല സ്വ​ദേ​ശി ബ​ഷീ​റി​ന്‍റെ വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ വ​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​മാ​ണ് മോ​ഷ്ടി​ച്ച​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. സൂ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.