സിബിഎസ്ഇ കൊച്ചി മെട്രോ സഹോദയ കലോത്സവം : സ്റ്റേജിതര മത്സരങ്ങളിൽ താമരച്ചാൽ സെന്റ് മേരീസ് മുന്നിൽ
1598213
Thursday, October 9, 2025 4:43 AM IST
കൊച്ചി: സിബിഎസ്ഇ കൊച്ചി മെട്രോ സഹോദയ കലോത്സവത്തിന്റെ അവതരണ മത്സരങ്ങൾക്ക് ഇന്നു തേവര സേക്രഡ് ഹാർട്ട് സിഎംഐ പബ്ലിക് സ്കൂളിൽ തുടക്കമാകും. 65 സ്കൂളുകളിൽ നിന്നായി 4,400 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.
സ്റ്റേജിതര മത്സരങ്ങളിൽ കിഴക്കമ്പലം താമരച്ചാൽ സെന്റ് മേരീസ് പബ്ലിക് സ്കൂൾ 255 പോയിന്റോടെ ഒന്നാമതെത്തി. തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂൾ (243), തേവക്കൽ വിദ്യോദയ സ്കൂൾ (236) യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
95 സ്റ്റേജിന മത്സരങ്ങളുടെ ഉദ്ഘാടനം ഇന്നു രാവിലെ ഒന്പതിന് മേയർ അഡ്വ. എം. അനിൽ കുമാർ നിർവഹിക്കും. ഫോർട്ട് കൊച്ചി സബ് കളക്ടർ ഗ്രന്ധേ സായികുമാർ മുഖ്യാതിഥിയാകും. എസ്എച്ച് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജറും,
തേവര സേക്രഡ് ഹാർട്ട് സിഎംഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ റവ. ഡോ. വർഗീസ് കാച്ചപ്പിള്ളി, കേരള സഹോദയ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഡോ. ദീപ ചന്ദ്രൻ, കൊച്ചി മെട്രോ സഹോദയ ജനറൽ സെക്രട്ടറി ജൂബി പോൾ എന്നിവർ പ്രസംഗിക്കും. കലോത്സവം 11ന് സമാപിക്കും.