കോൺഗ്രസ് പ്രതിഷേധിച്ചു
1598207
Thursday, October 9, 2025 4:43 AM IST
കോതമംഗലം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പത്തിലെയും ശ്രീകോവിൽ വാതിലുകളിലെയും സ്വർണം കൊള്ളനടത്തിയ ദേവസ്വം ബോർഡും സർക്കാരും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
മുൻസിപ്പൽ മുൻ ചെയർമാൻ കെ.പി. ബാബു ഉത്ഘാടനം ചെയ്തു. പി.ആർ. അജി അധ്യക്ഷതവഹിച്ചു. ഷമീർ പനക്കൻ, ബാബു ഏലിയാസ്, പ്രിൻസ് വർക്കി, സണ്ണി വർഗീസ്, സീതി മുഹമ്മദ്, ലിബു തോമസ് എന്നിവർ പ്രസംഗിച്ചു.
കോലഞ്ചേരി: പുത്തൻകുരിശ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം ഡിസിസി സെക്രട്ടറി സുജിത്ത് പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനോജ് കാരക്കാട്ടു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പോൾസൺ പീറ്റർ, മിൽമ ചെയർമാൻ സി.എൻ. വത്സലൻപിള്ള,
മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിന്ദു രജി, കെഎസ്യു നിയോജക മണ്ഡലം പ്രസിഡന്റ് അഞ്ചൽ സുനീഷ്, ബെന്നി പുത്തൻവിടൻ, ഷൈജു പി എസ്, ലത്തീഫ് എംഎം, സജിത പ്രദീപ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.