മാർ ബസേലിയോസ് ഡെന്റൽ കോളജിൽ ഗ്രാജുവേഷൻ
1598807
Saturday, October 11, 2025 4:17 AM IST
കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളജിൽ 18-ാം ബാച്ച് ബിഡിഎസ് വിദ്യാർഥികളുടെ ഗ്രാജുവേഷൻ ചടങ്ങ് കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. സി.പി. വിജയൻ ഉദ്ഘാടനം ചെയ്തു. എലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. എലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യൻ ബിരുദധാരികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അക്കാഡമിക് മികവിനുള്ള അവാർഡുകൾ ഡോ. സി.പി. വിജയൻ വിതരണം ചെയ്തു. മാർത്തോമാ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, എംബിഎംഎം അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.ഒ. ഷാജി, സെക്രട്ടറി സലിം ചെറിയാൻ, ട്രെഷറർ ബിബിൻ ജോൺ, മാർത്തോമ്മാ ചെറിയ പള്ളി ട്രസ്റ്റിമാരായ എബി ചേലാട്ട്, കെ.കെ. ജോസഫ്,
എം ബിറ്റ്സ് എൻജിനീയറിംഗ് കോളജ് സെക്രട്ടറി ബിനോയ് മണ്ണഞ്ചേരിൽ, മാർ ബേസിൽ സ്കൂൾ മാനേജർ ബാബു കൈപ്പിള്ളിൽ, ചെറിയപള്ളി സെലക്ഷൻ ബോർഡ് ചെയർമാൻ വിപിൻ തോമസ്, കോളജ് ഡീൻ ഡോ. വർഗീസ് മാണി,
കോളജ് അഡ്മിനിസ്ട്രേറ്റർ ഡോ. കെംത്തോസ് പോൾ, എംബിഎംഎം ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സനീബ് രാഘുനാഥൻ , ഡോ. പ്രമോദ് ഫിലിപ്പ് മാത്യൂസ്, ഡോ. അരുൺ ജോർജ്, ഡോ. ദിയ എബി, ഡോ. നിഖിൽ പോൾസ് എന്നിവർ പ്രസംഗിച്ചു.