അങ്കമാലിയിലെ പൊതു ശ്മശാന നിർമാണം: പ്രതിഷേധ ധർണ ഇന്ന്
1598802
Saturday, October 11, 2025 4:13 AM IST
അങ്കമാലി: ജനസാന്ദ്രതയുള്ളതും സ്വകാര്യ ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനും തൊട്ടുചേർന്ന സ്ഥലത്ത് പൊതുശ്മശാനം സ്ഥാപിക്കാനുള്ള നടപടിക്കെതിരെ ഇന്ന് വൈകുന്നേരം 4 .30-ന് റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ പ്രതിഷേധ ധർണ നടക്കും. ശ്മശാനം നിർമിക്കുന്നതിന് തങ്ങൾ എതിരല്ലെന്നും ജനസാന്ദ്രതയുള്ള ഈ സ്ഥലത്ത് ആരംഭിക്കരുതെന്നുമാണ് സമരക്കാരുടെ ആവശ്യം.
സംയുക്ത സമരസമിതി ഭാരവാഹികളായ റെയിൽവേ സ്റ്റേഷൻ നഗർ അസോസിയേഷൻ പ്രസിഡന്റ് റിന്റോ ഡേവിസ്, സെക്രട്ടറി ഗ്ലാഡ്സൺ ജോർജ്, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ.പി. ജിബി, സെക്രട്ടറി ബി. ഒ ഡേവിസ്, മർച്ചന്റ്സ് യൂണിയൻ പ്രസിഡന്റ് ആന്റു മാത്യു, സെക്രട്ടറി സി.വി. മാർട്ടിൻ എന്നിവർ പ്രതിഷേധ ധർണയ്ക്ക് നേതൃത്വം നൽകും.